ഗുണവും രുചിയും ഒത്തിണങ്ങിയ പടവലങ്ങ തോരന്‍
പടവലങ്ങ വലിച്ചെടുക്കും ശരീരത്തിലെ വിഷാംശം. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന പച്ചക്കറികളില്‍ മുന്നിലാണ് പടവലങ്ങ. എന്നാല്‍ അധികമാര്‍ക്കും ഇതിന്റെ പ്രാധാന്യം അറിയില്ല. രുചികരമായ തോരനും കറിയുമൊക്കെയായി പടവലങ്ങ കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഔഷധ മൂല്യം കൂടി അത് ഉറപ്പ് വരുത്തുന്നുണ്ട്. പടവലങ്ങ വിഭവങ്ങളില്‍ ഒന്നായ തോരന്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
പടവലങ്ങ തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍:
പടവലങ്ങ - 150 ഗ്രാം
കറിവേപ്പില - 3 ഇതള്‍
ഉണക്ക മുളക് - 2 എണ്ണം
കടുക് - കാല്‍ സ്പൂണ്‍
പച്ചമുളക് - 1 എണ്ണം
കുഞ്ഞുള്ളി - 1 എണ്ണം
എണ്ണ - കാല്‍ സ്പൂണ്‍
നാളികേരം - 2 സ്പൂണ്‍
ഉഴുന്ന് പരിപ്പ- രണ്ട് സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
മഞ്ഞള്‍ പൊടി - രണ്ടു നുള്ള്
ചൂടായ എണ്ണയില്‍ കടുകും മുളകും പൊട്ടിക്കുക. ശേഷം കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ഉഴുന്നു പരിപ്പ് ഇട്ടു മൂക്കുമ്പോള്‍ പച്ചമുളകും കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ചെറുതായി അരിഞ്ഞ പടവലങ്ങ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു വേവിക്കുക. വെന്തു വെള്ളം വറ്റുമ്പോള്‍ നാളികേരം ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് വാങ്ങുക